---
title: "കണ്ണൂരിൽ പട്ടാപകൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച ; 26 ലക്ഷത്തിൻ്റെ സ്വർണവും, പണവും കവർന്നു."
english_title: "A house was broken into in broad daylight in Kannur; 26 lakhs of gold and cash were stolen.*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178314/A house was broken into in broad daylight in Kannur; 26 lakhs of gold and cash were stolen.*"
published_at: "2024-01-20T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65abe066e2808_IMG-20240120-WA0069.jpg"
keywords: []
---

# കണ്ണൂരിൽ പട്ടാപകൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച ; 26 ലക്ഷത്തിൻ്റെ സ്വർണവും, പണവും കവർന്നു.

> **Lead Summary:** കണ്ണൂരിൽ പട്ടാപകൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച ; 26 ലക്ഷത്തിൻ്റെ സ്വർണവും, പണവും കവർന്നു.

## Article Content

കണ്ണൂരിൽ പട്ടാപകൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച ; 26 ലക്ഷത്തിൻ്റെ സ്വർണവും, പണവും കവർന്നു.

കണ്ണൂർ കണ്ണോത്തും ചാലിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് വൻ സ്വർണ്ണകവർച്ച. ബല്ലാർഡ് റോഡിലെ സ്റ്റാർ ഗോൾഡ് ജ്വല്ലറി പാർട്ണറുടെ വീട്ടിൽ നിന്നും 26 ലക്ഷത്തിൻ്റെ സ്വർണവും, പണവുമാണ് കവർന്നത്.

കണ്ണോത്തും ചാലിലെ ലൈഫ്ഷോർ അപാർട്മെന്റ് ഒന്നാം നിലയിലെ താമസക്കാരനും മഹാരാഷ്ട്ര സ്വദേശിയുമായ നിശ്ചൽ പ്രവീൺ വസന്തിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.

വീടിൻ്റെ മുൻവാതിൽ കുത്തി തുറന്നാണ് കവർച്ച നടന്നത്. വീടിൻ്റെ കിടപ്പുമുറിയുടെ അലമാരയിലെ രണ്ട് വലിപ്പുകളിൽ സൂക്ഷിച്ച 26,18,780 രൂപ വില വരുന്ന 432.420 ഗ്രാം സ്വർണാഭരണങ്ങളും 54,000 രൂപയു മാണ് കള്ളൻ കവർന്നത്. ഉച്ചയ്ക്ക് 12.30 ന് വീട് പൂട്ടി ജ്വല്ലറിയിലേക്ക് പോയ വസന്ത് 5.30 ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽ പെട്ടത്.

രണ്ട് കരിമണിമാല, കാതിലയും, മാട്ടി യും, രണ്ട് ചെയിനുകളും, രണ്ട് ബ്രെയ്‌സ്ലെറ്റുകളും, രണ്ട് മോതിരം, 2 ഡയമണ്ട് മോതിരങ്ങൾ, നവരത്നമോ തിരം, 264.420 ഗ്രാം വരുന്ന രണ്ട് തങ്കകട്ടികൾ, 24 ഗ്രാം വരുന്ന നാല് തങ്ക കട്ടികളു മാണ് മോഷണം പോയത്.

ഒന്നാം നിലയിലെ മറ്റ് രണ്ട് വീടുകളിലും താമസക്കാരുണ്ടായിരുന്നില്ല. ഇതിലെ ഒരു വീട്ടിന്റെ വാതിലിന്റെ പൂട്ടും തകർത്തതായി കണ്ടെത്തിയി ട്ടുണ്ട്. പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178314/A house was broken into in broad daylight in Kannur; 26 lakhs of gold and cash were stolen.*)